Sunday, December 22, 2024

HomeAmericaഗൗരി പാർവതി ഭായി തമ്പുരാട്ടിക്ക് സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ്

ഗൗരി പാർവതി ഭായി തമ്പുരാട്ടിക്ക് സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ്

spot_img
spot_img

ഡോ. മധു നമ്പ്യാർ

മേരിലാൻഡ് : മേരിലാൻഡ് ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ ഗൗരി പാർവതി ഭായി തമ്പുരാട്ടിക്ക് സ്വീകരണം നൽകി. ശ്രീ അനന്തപത്മനാഭ വൈഭവ മഹോത്സവത്തിൻ്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തതിനെ തുടർന്നായിരുന്നു സ്വീകരണം. സ്റ്റേറ്റ് ഓഫ് മേരിലാൻഡ് ഗവർണറുടെ ആദരവ് തമ്പുരാട്ടിക്ക് സമ്മാനിച്ചു. ഹിന്ദു സമൂഹത്തിനായി നൽകി വരുന്ന സംഭാവനകളെ പരിഗണിച്ചാണ് ആദരവ്. ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ല് ഓർഡർ നാഷണൽ ഡി ലാ ലെജിയൻ ഡി ഹോണർ എന്ന ബഹുമതിയും തമ്പുരാട്ടിക്ക് ലഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ പ്രത്യേക ഹോമങ്ങൾ, പൂജകൾ, ഭാഗവത സപ്താഹം പാരായണം, പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചു. ദുഷ്യന്ത് ശ്രീധറാണ് ആധ്യാത്മിക പ്രഭാഷണം നടത്തിയത്. കച്ചേരി, അന്നദാനം എന്നിവയും സംഘടിപ്പിച്ചിരുന്നു. പത്മനാഭപുരം കൊട്ടാരത്തിൻ്റെ ചരിത്രം, ക്ഷേത്രവുമായുള്ള ബന്ധം എന്നിവ ഉൾപ്പെടുത്തി തമ്പുരാട്ടി നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.

1942 സെപ്തംബർ 7 ന് ജനിച്ച ഗൗരി പാർവതി ഭായി തമ്പുരാട്ടി തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമാണ്. ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവിൻ്റെ അനന്തരവളാണ്. സാമൂഹ്യ സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments