Sunday, December 22, 2024

HomeCinemaസമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖും, ജൂഹിയും

സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി ഷാരൂഖും, ജൂഹിയും

spot_img
spot_img

മുംബൈ: 7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 2024-ലെ ഹുറൂണ്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. സിനിമക്കപ്പുറത്തേക്ക് ഒരു ബിസിനസ്‌കാരന്‍ കൂടിയാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്‍ടെര്‍ടെയ്ന്‍മെന്റിന്റെയും ഈ വര്‍ഷത്തെ ഐ.പി.എല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ ഓഹരിയും അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സമ്പത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാനെ കൂടാതെ, ജൂഹി ചൗള, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡില്‍ നിന്നും പട്ടികയില്‍ ഇടം ലഭിച്ചവരില്‍ ഒന്നാമതാണ് ആരാധകരുടെ ‘കിംഗ്’ ഖാന്റെ സ്ഥാനം. നടിയും ബിസിനസുകാരിയുമായ ജൂഹി ചൗളയുടെ ആസ്തി 4,600 കോടി രൂപയും നടന്‍ ഹൃത്വിക് റോഷന്റെ ആസ്തി 2,000 കോടി രൂപയുമാണ്. ഷാരൂഖ് ഖാന്റെ ബിസിനസ്സ് പങ്കാളിയായ ജൂഹി ചൗള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയാണ്.

ബോളിവുഡ് താരങ്ങളുടെ പട്ടികയില്‍ നാലാമതുള്ളത് അമിതാഭ് ബച്ചനും കുടുംബവുമാണ്. 2024-ല്‍ 1,600 കോടി രൂപയാണ് അവരുടെ സമ്പത്ത്. 1400 കോടിയുമായി സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് അഞ്ചാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് സമ്പത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത്. മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഒന്നാം സ്ഥാനത്തെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments