ആന്‍ഡ്രൂസ് അഞ്ചേരി
ഡാലസ് : സെപ്തംബര്‍ 8 -ന് ഇര്‍വിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയില്‍ വച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രവാസികളോട് സംസാരിക്കും. സമ്മേളന ഒരുക്കങ്ങള്‍ പുരോഗമിക്കു ന്നതായി ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
https://tinyurl.com/49tdrpp9
സമ്മേളനം വന്‍ വിജയമാക്കുവാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഏവരുടെയും സാനിധ്യവും സഹകരണവും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. സമ്മേളനത്തിന്റെ വിജയത്തിനായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് സണ്‍ മസാല ട്വിസ്റ്റ് റെസ്റ്റോറന്‍ഡീല്‍ വച്ച് നടന്ന മീറ്റിങ്ങില്‍ ഐ.ഒ.സി ഭാരവാഹികളും കോണ്‍ഗ്രസ് അനുഭാവികളും പങ്കെടുക്കുകയുണ്ടായി.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വൈസ് ചെയര്‍ ശ്രീ. ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി യുടെ സ്ഥാപക നേതാവും ഡാളസ് ചാപ്റ്റര്‍ ചെയര്‍മാനുമായ ശ്രീ. സാക് തോമസ്. ഹ്യൂസ്റ്റണ്‍ ചാപ്റ്ററിനെ പ്രതിനിധീകരിച്ചു ശ്രീ. തോമസ് തോമസ് ഓലിയാംകുന്ന് എന്നിവര്‍ സംസാരിച്ചു.
ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ നിലനില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത ശ്രീ. ജോര്‍ജ് ഏബ്രഹാം ഊന്നി പറയുകയുണ്ടായി. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വേണ്ടി പ്രയഗ്‌നിക്കുന്ന രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പിന്തുണ നല്‍കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ശ്രി മാത്യു നൈനാന്‍ സ്വാഗതം ആശംസിച്ചു. ഐഒസി യുടെ ഡാളസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാക് തോമസ് 914 329 7542
https://tinyurl.com/49tdrpp9