Monday, December 23, 2024

HomeWorldEuropeറഷ്യയിൽ 22 പേരുമായി സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി

റഷ്യയിൽ 22 പേരുമായി സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി

spot_img
spot_img

മോസ്കോ: റഷ്യയിൽ 22 പേരുമായി സഞ്ചരിക്കുകയായിരുന്ന ഹെലികോപ്റ്റർ കാണാതായി. റഷ്യയുടെ കിഴക്കൻ പ്രദേശമായ കാംചത്ക പെനിൻസുലയിലാണു സംഭവമെന്നു ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 

എംഐ-8 ടി ഹെലികോപ്റ്ററാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവതത്തിനു സമീപമാണ് സംഭവം. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം. 

1960കളിൽ രൂപകൽപന ചെയ്ത ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. ഓഗസ്റ്റ് 12ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റർ റഷ്യയിലെ കംചത്കയിൽ തകർന്നു വീണിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments