Wednesday, March 12, 2025

HomeNewsIndiaഅണ്ണാറക്കണ്ണൻ വൈദ്യുതി ലൈനിൽ തട്ടി കൃഷിത്തോട്ടം കത്തിനശിച്ചു; നഷ്ടപരിഹാരം 21 ലക്ഷം രൂപ

അണ്ണാറക്കണ്ണൻ വൈദ്യുതി ലൈനിൽ തട്ടി കൃഷിത്തോട്ടം കത്തിനശിച്ചു; നഷ്ടപരിഹാരം 21 ലക്ഷം രൂപ

spot_img
spot_img

കൃഷിതോട്ടത്തിന് തീ പിടിച്ചതിന് വൈദ്യുതി കമ്പനി കർഷകന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ നൽകണമെന്ന് വിധി പുറപ്പെടുവിച്ച് കോടതി. കർണാടകയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. കൃഷി തോട്ടത്തിൽ തീ പിടിക്കാൻ കാരണം അണ്ണാനാണെന്നും തങ്ങളുടെ അശ്രദ്ധ അല്ലെന്നുമുള്ള വൈദ്യുതി കമ്പനിയുടെ വാദത്തെ കോടതി തള്ളി.

ഹുബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയായ ഹെസ്കോമാണ് 21 ലക്ഷം രൂപ കർഷകന് നൽകേണ്ടത്. മാതളത്തോട്ടത്തിനാണ് തീപിടിത്തമുണ്ടായത്. 2020 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലായിരുന്നു സംഭവം. 72 കാരനായ പൻപണ്ണയുടെ കൃഷിയിടത്തിന് മുകളിൽ ഇലക്ട്രിക് ലൈനിൽ നിന്നുള്ള തീപ്പൊരി വീണ് തീ ആളിക്കത്തിയതാണ് കേസിനാസ്പദമായ സംഭവം.

തീപിടിത്തത്തിൽ 1320 മാതള ചെടികളും 15 ടൺ പഴങ്ങളും കത്തി നശിച്ചു. 3 ഏക്കറും 19 ഗുണ്ടയും സ്ഥലത്ത് മാതളം കൃഷി ചെയ്തിരുന്ന പൻ‌പണ്ണയുടെ വാർഷിക വരുമാനം 11-12 ലക്ഷം രൂപയാണ്. തീപിടിത്തത്തെ തുടർന്ന് പൻപണ്ണ ഹെസ്‌കോമിനെ സമീപിച്ചെങ്കിലും വൈദ്യുതി കമ്പനി പരിഹാരമൊന്നും ചെയ്തില്ല.

വൈദ്യുതി ലൈനുകളിൽ അണ്ണാൻ തട്ടിയതാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു ഹെസ്കോമിന്റെ പ്രതികരണം. ഈ പ്രതികരണത്തിൽ തൃപ്തരാകാതെ പൻപണ്ണ ബാഗൽകോട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ (ബിഡിസിഡിആർസി) പരാതി നൽകി. നഷ്ടപരിഹാരമായി 25,31,250 രൂപയും മാനസിക പീഡനത്തിനും വ്യവഹാരച്ചെലവിനുമുള്ള അധിക തുകയും നൽകണമെന്ന് ഹെസ്‌കോമിനോട് ഉത്തരവിട്ട ജില്ലാ കമ്മീഷൻ കർഷകന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments