Friday, September 20, 2024

HomeWorldയുക്രൈൻ സമാധാന ചർച്ചയ്ക്കായി ഇന്ത്യ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിക്കും

യുക്രൈൻ സമാധാന ചർച്ചയ്ക്കായി ഇന്ത്യ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിക്കും

spot_img
spot_img

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്തംബർ 10, 11 തീയതികളിൽ റഷ്യ സന്ദർശനം നടത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തുന്ന അജിത് ഡോവൽ റഷ്യ യുക്രൈൻ പ്രശ്ന പരിഹാരത്തിനായുള്ള ചർച്ച നടത്തുമെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ യുക്രൈൻ സമാധാന ചർച്ചയ്ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി പുട്ടിനെ അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ യുക്രൈൻ സന്ദർശനം. യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കിയും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. നയതന്ത്രപരമായ ചർച്ചകളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാർഗമെന്നും ഇന്ത്യ എന്നും നിലകൊണ്ടത് സമാധാനത്തിന്റെ പക്ഷത്താണെന്നും കൂടിക്കാഴ്ച്ചയിൽ നരേന്ദ്രമോദി സെലൻസ്കിയോട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് പുട്ടിനുമായി ഫോണിൽ സംസാരിച്ചത്. നരേന്ദ്രമോദി യുക്രൈൻ സന്ദരശിക്കുന്നതിന് മുൻപ് റഷ്യൻ സന്ദർശനം നടത്തുകയും പ്രസിഡന്‍റ് പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

റഷ്യ സന്ദർശനവേളയിൽ ബ്രിക്സ്-എൻഎസ്എ ചർച്ചയിലും അജിത് ഡോവൽ പങ്കെടുക്കും. റഷ്യയിലെയുെ ചൈനയിലെയും സുരക്ഷാ ഉപദേഷ്ടാക്കളുമായും അജിത് ഡോവൽ ചർച്ച നടത്തും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments