ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകാകാമറിയത്തിന്റെ പിറവിത്തിരുന്നാളിനോടനുബന്ധിച്ച് മേരി നാമധാരികളുടെ “മറിയം” സംഗമം നടത്തപ്പെട്ടു
. വിവിധ കൂടാരയോഗങ്ങളിലെ സ്ത്രീജനങ്ങളുടെ നേതൃത്വത്തിലാണ് പരിശുദ്ധമാതാവിൻ്റെ പിറവിത്തിരുന്നാൾ ഏറ്റെടുത്ത് നടത്തപ്പെട്ടത്. ആഘോഷമായ തിരുനാൾ കുർബ്ബാനയും മരിയൻ പ്രദക്ഷിണവും കുട്ടികളുടെ വിവിധ പരിപാടികളും അന്നേ ദിവസം നടത്തപ്പെട്ടു.
വിമെൻസ്മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കി.ഈ വർഷം പ്രത്യേകമായി നടത്തിയ മറിയം സംഗമം ഏവരിലും കൂടുതൽ ആത്മീയ ഉണർവ് പകർന്നു.
വിമെൻസ് മിനിസ്ട്രിയുടെ സമർപ്പണബുദ്ധിയോടെയുള്ള ഇത്തരംപ്രവർത്തനങ്ങൾ ഇടവക സമൂഹത്തിന്റെ ആത്മീയവളർച്ചയ്ക്ക് കൂടുതൽ ഉപകരിക്കുമെന്ന് മേഴ്സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുള്ള വിമെൻസ്മിനിസ്ട്രിയെ അഭിനന്ദിച്ചുകൊണ്ട് ഫാ.ബിൻസ് ചേത്തലിൽ അറിയിച്ചു.