Monday, December 23, 2024

HomeAmericaകമല ഹാരിസ് മാർക്സിസ്റ്റ് ആണെന്ന് ട്രംപ്, ട്രംപ് നമ്മളെ ചൈനയ്ക്ക് 'വിറ്റു' എന്ന് കമല: ചൂടേറിയ...

കമല ഹാരിസ് മാർക്സിസ്റ്റ് ആണെന്ന് ട്രംപ്, ട്രംപ് നമ്മളെ ചൈനയ്ക്ക് ‘വിറ്റു’ എന്ന് കമല: ചൂടേറിയ സംവാദം പുരോഗമിക്കുന്നു

spot_img
spot_img

ഫിലഡൽഫിയ: കമലഹാരിസ് മാര്‍ക്‌സിസ്റ്റ് ആണെന്നും കമലഹാരിസിന്റെ പിതാവ് മാര്‍ക്‌സിസ്റ്റ് പ്രൊഫസര്‍ ആയിരുന്നെന്നും കമലയെ വ്യക്തിപരമായി കടന്നാക്രമിച്ച് ട്രംപ്.

ഗര്‍ഭച്ഛിദ്രത്തിനുള്ള ഫെഡറല്‍ അവകാശം അവസാനിപ്പിച്ചതില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ വൈസ് പ്രസിഡന്റ് കമല ഹാരിസ് രൂക്ഷമായി വിമര്‍ശിച്ചു. റോ വി വേഡ് അസാധുവാക്കാന്‍ വോട്ട് ചെയ്ത മൂന്ന് ജഡ്ജിമാരെ നിയമിച്ചുകൊണ്ട് താന്‍ ഒരു വലിയ സേവനം ചെയ്തുവെന്നാണ് ട്രംപ് പറഞ്ഞത്.

 സ്ഥാനാര്‍ത്ഥികള്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് പര്‌സപരം പരിഹാസങ്ങള്‍ നടത്തി, ട്രംപ് നമ്മളെ ചൈനയ്ക്ക് ‘വിറ്റു’ എന്ന് ഹാരിസ് പറഞ്ഞു. കമല ഹാരിസിന് സ്വന്തമായി ഒരു സാമ്പത്തിക നയവുമില്ല. ബൈഡന്റെ സാമ്പത്തിക നയം അതേപെലെ പകര്‍ത്തിവെച്ച് അമേരിക്കയെ തകര്‍ക്കുകയാണ് കമലയുടെ ലക്ഷ്യമെന്നും ട്രംപ് തിരിച്ചടിച്ചു. എന്നാല്‍ തന്റെ സാമ്പത്തിക നയം ജനക്ഷേമത്തിനും അമേരിക്കന്‍ വികസനത്തിനും ഒരുപോലെ പ്രധാനമാണെന്ന് എല്ലാ സാമ്പത്തിക വിദഗ്ധരും അംഗീകരിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

താന്‍ പ്രസിഡന്റ് ആയാല്‍ രാജ്യത്തെ ചെറുകിട സംരംഭകര്‍ക്കായി 50 ശതമാനം നികുതി ഇളവ് കൊണ്ടുവരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ട്രംപിനെ പോലെ ശതകോശീശ്വരന്മാര്‍ക്കു വേണ്ടിയാകില്ല തന്റെ സാമ്പത്തിക നയവും നികുതിയിളവുകളുമെന്ന് കമല വ്യക്തമാക്കി.ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോള്‍ സാമ്പത്തിക നില അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നുവെന്ന് കമല ഹാരിസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments