Monday, December 23, 2024

HomeSportsവയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

spot_img
spot_img

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി മലയാളികളുടെ സ്വന്തം ഫുട്‌ബോള്‍ ക്ലബ്ബായ ടീം കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയതിനൊപ്പം ‘ഗോള്‍ ഫോര്‍ വയനാട്’ എന്ന പേരില്‍ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു.

ഐ.എസ്.എല്‍ പതിനൊന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് ‘ഗോള്‍ ഫോര്‍ വയനാട്’ ക്യാംപയിന്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ-ഉടമകളുടെ 1.25 കോടി രൂപ സംഭാവനയ്ക്ക് പുറമേയാണ് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാറിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് ബ്ലാസ്റ്റേഴ്‌സും ഒപ്പം ചേരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ചെയര്‍മാന്‍ നിമ്മഗഡ്ഡ പ്രസാദ്, കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ, കെ.ബി.എഫ്.സി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ശുശെന്‍ വശിഷ്ത് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഒപ്പം മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ജഴ്സി സമ്മാനിക്കുകയും വരാനിരിക്കുന്ന സീസണിലെ മത്സരങ്ങള്‍ കാണാന്‍ മുഖ്യമന്ത്രിയെ സ്റ്റേഡിയത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തെ ചേര്‍ത്തുപിടിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞാണ് ടീം പ്രവര്‍ത്തിക്കുന്നതെന്നും കെ.ബി.എഫ്.സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments