Thursday, September 19, 2024

HomeNewsIndia7.5 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടു; ഭാര്യയെ പണയം വെച്ച് ചീട്ടുകളി; യുവാവിനെതിരേ കേസെടുത്തു

7.5 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ടു; ഭാര്യയെ പണയം വെച്ച് ചീട്ടുകളി; യുവാവിനെതിരേ കേസെടുത്തു

spot_img
spot_img

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ചൂതാട്ടത്തിനിടെ 7.5 ഏക്കര്‍ ഭൂമി നഷ്ടമായ യുവാവ് ഭാര്യയെ പണയംവെച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ യുവാവ് സുഹൃത്തുക്കളെ അനുവദിച്ചു. അമ്മവീട്ടില്‍ പോയ യുവതി തിരിച്ചുവരാന്‍ വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും വിരല്‍ ഒടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

രാംപൂരിലെ ഷഹബാദ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. 2013ലാണ് ഇവര്‍ വിവാഹിതനായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും പീഡിപ്പിച്ചെന്നും, ഭര്‍ത്താവ് മദ്യത്തിനും ചൂതാട്ടത്തിനും അടിമയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

”അയാള്‍ എന്നെ വെള്ളം കുടിക്കാന്‍ പോലും അനുവദിച്ചില്ല, സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ എന്നെ മര്‍ദിച്ചു. അമ്മവീട്ടില്‍ പോയപ്പോള്‍ സുഹൃത്തുക്കളോടൊപ്പം വന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചു. ബഹളം കേട്ട് അയല്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ ഓടിപ്പോയി. അവര്‍ എന്നോട് എന്താണ് ചെയ്തതെന്ന് വിവരിക്കാന്‍ എനിക്ക് കഴിയില്ല. എല്ലാം കോടതിയില്‍ വെളിപ്പെടുത്തും” -യുവതി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments