Friday, September 20, 2024

HomeNewsKerala2 വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തു; ഡൽഹിയിലേക്ക് പോയത്...

2 വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തു; ഡൽഹിയിലേക്ക് പോയത് കരിപ്പൂരിൽ നിന്ന്

spot_img
spot_img

രണ്ടു വർഷത്തിന് ശേഷം ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചുരിയുടെ നിര്യാണത്തെ തുടർന്ന് പെട്ടെന്ന് ഡൽഹിയിലെത്തേണ്ട സാഹചര്യത്തിലാണ് ഇപി ജയരാജൻ ഇൻഡിഗോ വിമാനം തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാത്രി പത്തരയ്ക്ക് കരിപ്പൂരിൽ നിന്നായിരുന്നു ഫ്ലൈറ്റ്.

2022 ജൂലായ് 13ന് ആയിരുന്നു ഇപി ജയരാജൻ ഇൻഡിഗോ വിമാനം ബഹിഷ്കരിക്കാനിടയായ സംഭവം നടന്നത് . തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി പിണാറായി വിജയനെതിരെ പ്രതിഷേധിച്ചതും അന്ന് മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്ന ഇപി ജയരാജൻ പ്രതിഷേധം തടയാൻ ശ്രമിച്ചതുമെല്ലാം വിവാദമായിരുന്നു. പ്രതിഷേധ സംഭവങ്ങൾ നടന്നത് വിമാനത്തിൽ വച്ചായതു കൊണ്ട് യൂത്ത് കോൺഗ്രസിനെ രണ്ടാഴ്ചത്തേക്കും ഇപി ജയരാജനെ ഒരാഴ്ചത്തേക്കും ഇൻഡിഗോ വിലക്കി. ഇതിൽ പ്രതിഷേധിച്ച് ഇൻഡിഗോ വിമാനങ്ങളിൽ താനിനി കയറില്ലെന്ന് ഇപി ജയരാജൻ തീരുമാനിക്കുകയായിരുന്നു.

ഇപി ജയരാജന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രകളെ തീരുമാനം കാര്യമായു ബാധിച്ചിരുന്നു. ഇൻഡിഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ജയരാജൻ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നു.പിന്നീട് വന്ദേഭാരത് വന്നത് മുതലാണ് ഇപിയുടെ യാത്രകൾ സുഗമമായത്. വന്ദേഭാരതിന്റെ മേൻമകളെക്കുറിച്ചും ഇപി ജയരാജൻ വാചാലനായിരുന്നു.

എന്നാൽ രണ്ട് വർഷത്തിന് ശേഷം, ഒരു അടിയന്തര സാഹചര്യം ഉണ്ടായപ്പോൾ പിണക്കമൊക്കെ മാറ്റി വച്ച് ഇൻഡിഗോ തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപി ജയരാജൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments