Thursday, September 19, 2024

HomeAmericaട്രംപിനു നേര്‍ക്ക് വീണ്ടും ആക്രമണ ശ്രമം: സംഭവം നടന്നത് ഗോള്‍ഫ് കളിക്കുമ്പോള്‍

ട്രംപിനു നേര്‍ക്ക് വീണ്ടും ആക്രമണ ശ്രമം: സംഭവം നടന്നത് ഗോള്‍ഫ് കളിക്കുമ്പോള്‍

spot_img
spot_img

വാഷിംഗടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റു നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാല്‍ഡ് ട്രംപിന് നേരെ വീണ്ടും അക്രമണ നീക്കം. ഗോള്‍ഫ് കളിക്കുമ്പോള്‍ ഫ്‌ലോറിഡയില്‍ വച്ചായിരുന്നു സംഭവം.

സംഭവത്തില്‍ ഒരാള്‍ എഫ് ബി ഐയുടെ കസ്റ്റഡിയിലെന്ന് പൊലീസ് അറിയിച്ചു. 58 വയസ്സുകാരനായ റയന്‍ വെസ്ലി റൗത്ത് ആണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കി.

ഗോള്‍ഫ് കോഴ്‌സില്‍ മറഞ്ഞിരുന്ന അക്രമിയെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തി. ഇയാളില്‍ നിന്ന് എ. കെ 47 തോക്ക് കണ്ടെടുത്തു. അതേസമയം, താന്‍ സുരക്ഷിതനെന്ന് ട്രംപ് പറഞ്ഞു. ആര്‍ക്കും അപായമില്ല.

അക്രമിക്ക് നേരെ സീക്രറ്റ് സര്‍വീസ് വെടിയുതിര്‍ത്തു. അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സീക്രറ്റ് സര്‍വീസ് കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എ.കെ 47 തോക്ക്, രണ്ട് ബാക്ക്പാക്കുകള്‍, ഒരു ഗോ പ്രോ കാമറ എന്നിവയും കണ്ടെത്തി. റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്തിയാണ് കസ്റ്റഡിയിലുള്ള 58കാരന്‍. യുക്രൈന് വേണ്ടി സൈനികരെ റിക്രൂട്ട് ചെയ്യാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments