വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഈ മാസം 20 ന് ആരംഭിക്കും. ക്വാഡ് ഉച്ചകോടി, യു എൻ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി, അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്ത ശേഷമാകും മടങ്ങുക. 4 ദിവസത്തോളമുള്ള അമേരിക്കൻ സന്ദർശനത്തിൽ സെപ്തംബർ 24 നാകും മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക.
ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി ഇതുവരെ രജിസ്റ്റർ ചെയ്തത് കാൽലക്ഷത്തോളം ഇന്ത്യക്കാരാണ്. നിലവില കണക്ക് പ്രകാരം 24000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.