Thursday, September 19, 2024

HomeLiteratureഓരോ ചുംബനവും (കവിത: രാജു കാഞ്ഞിരങ്ങാട്)

ഓരോ ചുംബനവും (കവിത: രാജു കാഞ്ഞിരങ്ങാട്)

spot_img
spot_img

ഓരോ ചുംബനവും
ആദ്യ ചുംബനമാകണം
ചുണ്ടിലൊരു കവിതയായ്
കൊത്തിവെയ്ക്കണം

ഓരോ നോക്കിലും
ഒരു വാക്കുണ്ടാവണം
ലിപിയില്ലാത്ത അവയിൽ
നിന്നും
ഒരു പാട് വായിച്ചെടുക്കണം

കവിൾത്തുടുപ്പിലൊരു
കടൽക്കോളു കാണണം
സാന്ധ്യ ശോഭയായ്
കൈകോർത്തു നിൽക്കണം

പ്രണയമെന്നും
അടങ്ങാത്ത ആഴിയാകണം
ചുംബനങ്ങൾ
ചെമ്പകപ്പൂവും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments