ബത്തേരി: കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾക്കു ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് മലവയൽ സ്വദേശി ധനേഷ്, ഇവരുടെ എട്ടു വയസ്സുകാരനായ മകൻ എന്നിവരാണു മരിച്ചത്.
മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്കിൽ കർണാടക റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണു സൂചന.