ബാംഗ്ലൂർ: ഒരുമയിൽ തനിമയിൽ ഒരു പൊന്നോണം ” എന്ന പേരിൽ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) നടത്തിയ ഓണാഘോഷപരിപാടിയിൽ മാവേലിയോടൊപ്പം ക്നായിതോമ്മാ കൂടി വേദിയിലും, സദസിലും പ്രത്യക്ഷപ്പെട്ടത് ഏറെ വ്യതസ്ഥമായ അനുഭവമായി.
ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ഓണാഘോഷപരിപാടിയിൽ പരമ്പരാഗത ഓണക്കളികളും, മത്സരങ്ങളും, കലാപരിപാടികളും നടത്തി. പ്രശസ്ഥ കേരള വെജിറ്റേറിയൻ ഭക്ഷണ പാചകക്കാരി ജയാ തിലകന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയും മറ്റോരു പ്രത്യേകതയായിരുന്നു. ക്നാനായ സമുദായത്തിന്റെ വേരുകളോടുന്ന കൊത്തന്നൂർ സെയിന്റ് മൈക്കിൾസ് ഹൈസ്കൂളിലാണ് ഓണാഘോഷപരിപാടികൾ നടത്തിയത്. ക്നാനായക്കാർക്ക് ബാംഗളൂരിൽ ഒരു സ്ഥാപനമോ, കൂട്ടായ്മയോ ഇല്ലാതിരുന്ന 38 വർഷങ്ങക്ക് മുൻപ് ബാംഗ്ലൂരെ ക്‌നാനായക്കാരെ ഒന്നിച്ചു കൂട്ടുന്നതിനും, BKCA എന്ന സംഘടന രൂപീകരിക്കുന്നതിനും മുൻപന്തിയിലുണ്ടായിരുന്ന കെ.സി തോമസിന്റെ കൊച്ചുമക്കളായ മേത്തൻപറമ്പിൽ സോണിയയുടേയും ജോർജിന്റെയും ഉടമസ്ഥതയിലുള്ളതാണ് ആഘോഷങ്ങൾക്ക് ഗൃഹാന്തരീക്ഷം പകർന്നു നൽകിയ ഈ സ്കൂൾ.