വത്തിക്കാന്‍ സിറ്റി: ദുരന്തങ്ങള്‍ക്ക് മുന്നില്‍ തളരാതെ പ്രത്യാശയോടെ മുന്നേറണമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ലോകയുവജനദിനസന്ദേശത്തിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്.
യുദ്ധങ്ങള്‍, സാമൂഹ്യ അനീതികള്‍, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യല്‍ തുടങ്ങിയ ദുരന്തങ്ങള്‍ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തളരാതെ പ്രത്യാശയില്‍ മുന്നേറണം.
ഇന്നത്തെ നാടകീയാവസ്ഥകള്ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടിവരുന്നത് യുവജനതയാണെന്നും അവര്‍ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്തിലാകുകയും, സ്വപ്നസാക്ഷാത്ക്കാരത്തിനുള്ള വഴികള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാകുകയും ചെയ്യുന്നവെന്നും മാര്‍ പാപ്പ പറഞ്ഞു. അവര്‍ നിരാശരാകരുത്
കര്‍ത്താവ് ഇന്നും അവര്‍ക്കു മുന്നില്‍ ഒരു വഴി തുറന്നിടുകയും സന്തോഷത്തോടും പ്രത്യാശയോടുംകൂടി ആ പാതയില്‍ സഞ്ചരിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. തളരാതെ മുന്നേറണമെന്നു പറഞ്ഞ പാപ്പാ, തളര്‍ച്ചയുണ്ടാകുമ്പോള്‍ പ്രത്യാശയുടെ തീര്ത്ഥാടകരാകുകയാണ് വേണ്ടതെന്നും ആഹ്വാനം ചെയ്തു.