Sunday, December 22, 2024

HomeAmericaഫോമാ ഭരണ സമിതി പ്രവർത്തനോദ്ഘാടനവും അധികാര കൈമാറ്റവും ഒക്ടോബർ 26ന്

ഫോമാ ഭരണ സമിതി പ്രവർത്തനോദ്ഘാടനവും അധികാര കൈമാറ്റവും ഒക്ടോബർ 26ന്

spot_img
spot_img

അജു വാരിക്കാട്

ഹ്യുസ്റ്റൺ: ബേബി മണക്കുന്നേൽ നയിക്കുന്ന ഫോമാ 2024-26 വർഷത്തെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും അധികാര കൈമാറ്റവും ജനറൽ ബോഡിയും ഒക്ടോബർ 26ന് ഹ്യുസ്റ്റണിൽ നടക്കും. സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർത്തോമാ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ 9ന് വൈകുന്നേരം നേർക്കാഴ്ച മീഡിയ ഔട്ട്ലെറ്റ്  ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ ഫോമ സതേൺ റീജിയൻ യോഗത്തിൽ വച്ചാണ് ഈ തീരുമാനമെടുത്തത്.   വിപുലമായ  പരിപാടികളോടെയാണ് ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിയിലേക്കു ഫോമയുടെ ഡെലിഗേറ്റ്മാരെ സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

സതേൺ റീജിയൻ ചെയർമാൻ മാത്യു വർഗീസ് (രാജേഷ്) ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേൽ സന്നിഹിതനായിരുന്നു. മുൻ റീജിയണൽ വൈസ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ ജിജു കുളങ്ങര, രാജൻ യോഹന്നാൻ, ഫോമ ഫൗണ്ടിങ് പ്രസിഡൻ്റ് ശശിധരൻ നായർ, ഫോമ മുന്‍ ട്രഷറർ എം.ജി.മാത്യു തുടങ്ങിയവർ സംസാരിച്ചു.

പ്രവർത്തനോദ്ഘാടന നടത്തിപ്പിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ കൺവീനറായി  മാത്യൂസ് മുണ്ടക്കലിനേയും കോ-ഓർഡിനേറ്ററായി സുബിൻ കുമാരനെയും തെരഞ്ഞെടുത്തു. ട്രഷറർ ജോയ് എം സാമുവൽ, പിആർഒ അജു വാരിക്കാട്,  മീഡിയ കോഡിനേറ്റർ സൈമൺ വാളാച്ചേരിൽ, ട്രാൻസ്പോർട്ടേഷൻ ഇൻചാർജ് തോമസ് ജോർജ്, തോമസ് ഓലിയാൻകുന്നേൽ, രാജൻ യോഹന്നാൻ എന്നിവരെയും തെരഞ്ഞെടുത്തു. റിസപ്ഷൻ കമ്മിറ്റിയുടെ ചുമതല എസ് കെ ചെറിയാൻ, എം ജി മാത്യു എന്നിവർക്കും ഫുഡ് കമ്മിറ്റി കൺവീനർ ആയി ബാബു മുല്ലശ്ശേരിയെയും  ഐക്യകണ്ഠേന തിരഞ്ഞെടുത്തു.  പ്രോഗ്രാം കമ്മിറ്റിയിലേക്ക് സണ്ണി കാരിക്കൽ  ഉൾപ്പെടുന്ന വിപുലമായ  ടീമിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments