Sunday, December 22, 2024

HomeAmericaനായര്‍ അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമായി

നായര്‍ അസോസിയേഷന്‍ ഓണാഘോഷം അവിസ്മരണീയമായി

spot_img
spot_img

സതീശന്‍ നായര്‍

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള കെ.സി.എസ് സെന്ററില്‍ വച്ച് നടന്നു. ശ്രേയ മഹേഷിന്റെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ എം.ആര്‍.സി പിള്ളയും മറ്റ് ബോര്‍ഡ് അംഗങ്ങളും കൂടി ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് അരവിന്ദ് പിള്ള സദസിനെ സ്വാഗതം ചെയ്തു. കൂടാതെ ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്തു. ഓണാഘോഷ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തവരേയും ്അതുപോലെ തന്നെ ഓണാഘോഷത്തിന്റെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തവരേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ധന്യ നായര്‍, ആശ, ദീപക്, ഉമ മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുത്തിയ അത്തപ്പൂക്കളം ചടങ്ങിനെ ധന്യമാക്കി. കലാപരിപാടികള്‍ക്ക് ദീപു നായരും, ബിന്ധ്യ നായരും നേതൃത്വം നല്‍കി. അഞ്ചു നവാനും ടീമും അവതരിപ്പിച്ച തിരുവാതിര, ടിം ഗും ഗുരു, സൗപര്‍ണിക കലാക്ഷേത്ര, ഗോപിക ഡാന്‍സ് അക്കാദമി, ഷിക്കാഗോ മണവാളന്‍സ്, തേജോ ലക്ഷ്മി, ബിമല്‍ നായര്‍, സെറാഫിന്‍ ബിനോയി, ശ്രുതി മഹേഷ്, മ്ജു പിള്ള, അഞ്ചു മനീഷ്, മനീഷ് നായര്‍, ധന്യ നായര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഓംകാരം ഷിക്കാഗോയുടെ ചെണ്ടമേളവും സദസിന് നവ്യാനുഭൂതി നല്‍കി.

ദീപക് നായര്‍, അജി പിള്ള, ജിതേന്ദ്ര കൈമള്‍, പ്രസാദ് ബാലചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യ അതിഥികളുടെ മനവും വയറും നിറച്ചു. അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളായ രാജഗോപാലന്‍ നായര്‍, രഘുനാഥന്‍ നായര്‍, വിജി നായര്‍, ചന്ദ്രന്‍പിള്ള, സുരേഷ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മഹേഷ് കൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments