ജറുസലേം : ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നുസീറത്ത് അഭയാർഥിക്യാംപിലുണ്ടായ ആക്രമണത്തിലാണ് 10 പേർ മരിച്ചത്.
ഗാസ സിറ്റിയിലെ ഒരു വീടിനു നേരെയുണ്ടായ ആക്രമണത്തിലാണു ആറു മരണം. കഴിഞ്ഞ ഒക്ടോബർ ഏഴിനു ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 41,226 ആയി.
ഗാസയിൽ പോളിയോ വാക്‌സീൻ വിതരണം തുടരുകയാണ്. 90 ശതമാനം കുട്ടികൾക്കും പോളിയോ മരുന്നു നൽകിയതായി യുഎൻ ഏജൻസി വ്യക്തമാക്കി. കുട്ടികൾക്കുള്ള രണ്ടാംഘട്ട മരുന്നുവിതരണം ഈ മാസം അവസാനത്തോടെ നടക്കും. ഇതിനകം 6,40,000 പേർക്ക്
വാക്സീൻ നൽകി.