Friday, September 20, 2024

HomeAmericaബഹിരാകാശത്ത് ജന്മദിനം ആഘോഷിച്ച് സുനിത വില്യംസ്: ഇത് രണ്ടാം തവണ

ബഹിരാകാശത്ത് ജന്മദിനം ആഘോഷിച്ച് സുനിത വില്യംസ്: ഇത് രണ്ടാം തവണ

spot_img
spot_img

വാഷിംഗ്ടൺ: ബഹിരാകാശ നിലയത്തിൽ രണ്ടാം തവണയും ജന്മദിനം ആഘോഷിച്ച് സുനിത വില്യംസ്. ഇന്നലെയായിരുന്നു സുനിതയുടെ 59ാം ജന്മദിനം. ഇതിനു മുമ്പ് 2012ലും സുനിത ബഹിരാകാശത്ത് ജന്മദിനം ആഘോഷിച്ചിട്ടുണ്ട്. ഭൂമിയിലും സുനിതയ്ക്കായി ആഘോഷങ്ങൾ സംഘടിപ്പിച്ചു.

പ്രശസ്ത സംഗീതജ്ഞൻ മുഹമ്മദ് റഫിയുടെ ‘ബാർ ബാർ ദിൻ യെ ആയേ’ എന്ന ആഘോഷ ഗാനം ഒരു പ്രമുഖ സംഗീത കമ്പനി സുനിതയ്ക്കായി സമർപ്പിച്ചു. സംവിധായകനും നിർമാതാവുമായ കരൺ ജോഹർ, ഗായകരായ സോനു നിഗം, ഷാൻ, ഹരിഹരൻ, നീതി മോഹൻ എന്നിവർക്കൊപ്പം ചേർന്ന് അവതരിപ്പിച്ച വിഡിയോയിലൂടെയായിരുന്നു ആശംസ.

2006ലാണ് സുനിത വില്യംസ് ആദ്യമായി ബഹിരാകാശത്തെത്തുന്നത്. 2012ല്‍ രണ്ടാമതും ബഹിരാകാശം സന്ദര്‍ശിച്ചു. 2021 ജൂലൈ 14 മുതല്‍ നവംബർ 18 വരെ നീണ്ടുനിന്ന രണ്ടാമത്തെ യാത്രക്കിടയിലാണ് സുനിത വില്യംസ് ബഹിരാകാശത്ത് ആദ്യമായി തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments