Friday, September 20, 2024

HomeWorldനെതന്യാഹുവിനെയും മറ്റ് ഉന്നത നേതാക്കളെയും വധിക്കാൻ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന; ഇസ്രായേലി പൗരൻ അറസ്റ്റിൽ

നെതന്യാഹുവിനെയും മറ്റ് ഉന്നത നേതാക്കളെയും വധിക്കാൻ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന; ഇസ്രായേലി പൗരൻ അറസ്റ്റിൽ

spot_img
spot_img

ഇറാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും മറ്റ് ഉന്നത നേതാക്കളെയും ഉദ്യോഗസ്ഥരെയും വധിക്കാനുള്ള ഇറാൻ്റെ ഗൂഢാലോചന പരാജയപ്പെടുത്തിയതായി ഇസ്രായേൽ സുരക്ഷാസേന അറിയിച്ചു. നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റ് മേധാവി റോണൻ ബാർ എന്നിവരെ വധിക്കാൻ ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികൾ റിക്രൂട്ട് ചെയ്ത ഇസ്രായേലി പൗരനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതായി പ്രസ്താവനയിലൂടെ സേന പറഞ്ഞു.

പോലീസ് പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. തുർക്കിയിലും ഇറാനിലും ബിസിനസ്സ് ബന്ധമുള്ള ഇസ്രായേലി ബിസിനസുകാരനായ ഇയാൾ തുർക്കിയിൽ ദീർഘകാലമായി താമസിക്കുകയാണെന്നും, തുർക്കിയിലെ ഇറാനിയൻ ഏജൻ്റുമാരാണ് അദ്ദേഹത്തെ സമീപിച്ചതെന്നും സേന വ്യക്തമാക്കി. ഇവരെ വധിക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഇറാനിൽ നടന്ന രണ്ട് യോഗങ്ങളിൽ ഇയാൾ പങ്കെടുത്തുവെന്നും അധികൃതർ പറയുന്നു. അതീവ രഹസ്യമാണ് ഇയാൾ ഇറാനിലേക്ക് പോയത്. കൂടാതെ ദൗത്യം നടപ്പാക്കുന്നതിനായി ഇറാന്റെ പക്കൽ നിന്നും ഇയാൾ പണം കൈപ്പറ്റി എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഏപ്രിലിൽ ഇയാൾ തുർക്കിയിലെ ആന്ദ്രേ ഫാറൂഖ് അസ്‌ലാൻ, ജുനൈദ് അസ്‌ലാൻ എന്നീ രണ്ട് തുർക്കി പൗരന്മാർ വഴി ഒരു ബിസിനസ് ഇടപാടിനായി എഡ്ഡി എന്ന ഇറാനിയൻ വ്യവസായിയുമായി കൂടിക്കാഴ്ച്ചയ്ക്കായി സമീപിച്ചു. ബിസിനസുകാരൻ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചു. എന്നാൽ എഡിക്ക് ഇറാൻ വിട്ടുപോകാൻ സാധിക്കാത്തതിനാൽ സിറിയയുടെ അതിർത്തിയോട് ചേർന്നുള്ള തുർക്കി നഗരമായ സമന്ദാഗിൽ എഡിയുടെ രണ്ട് പ്രതിനിധികളെ കണ്ടു. ശേഷം ഫോണിലൂടെ അറസ്സിലായ ഇസ്രായേൽ പൗരൻ അയാളുമായി സംസാരിച്ചതായും പോലീസ് പ്രസ്താവനയിൽ പറയുന്നു.

എഡ്ഡിക്ക് ഇറാന് പുറത്തേക്ക് സഞ്ചരിക്കാൻ കഴിയാത്തതിനാൽ, എഡിയെ കാണുന്നതിനായി പ്രതി മെയ് മാസത്തിൽ ഇറാനിലേക്ക് കടക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഉൾപ്പെടെയുള്ളവരെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്. ഇതിനുശേഷമായപ്പോഴാണ് ഇയാൾ അറസ്റ്റിൽ ആകുന്നത് എന്നും സുരക്ഷാസേന വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments