Wednesday, March 12, 2025

HomeNewsKeralaവയനാട് ദുരന്തം നടന്ന് രണ്ടുമാസമായിട്ടും കേന്ദ്ര സഹായത്തില്‍ തീരുമാനമായില്ല: ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത്...

വയനാട് ദുരന്തം നടന്ന് രണ്ടുമാസമായിട്ടും കേന്ദ്ര സഹായത്തില്‍ തീരുമാനമായില്ല: ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

spot_img
spot_img

തിരുവനന്തപുരം: നൂറുകണക്കിനു ജീവനുകള്‍ നഷ്ടമാവുകയും നിരവധി ഹെക്ടര്‍ ഭൂമി മലവെള്ളം കൊണ്ടുപോവുകയും ചെയ്ത മുണ്ടക്കൈ ചൂരല്‍ മല ദുരന്തമുണ്ടായി 50 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സഹായത്തില്‍ തീരുമാനമായില്ല. ആദ്യഘട്ട പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത് 1202 കോടി രൂപയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിശദമായ മെമ്മോറാണ്ടം നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 40 ദിവസത്തിന് ശേഷവും പണം കിട്ടിയില്ല.

ദുരന്തത്തില്‍ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവക്ക് കണക്കാക്കിയ തുകയാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു. ന്യൂഡല്‍ഹിയിലെത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും കാര്യങ്ങള്‍ ധരിപ്പിച്ചു.
പ്രധാനമന്ത്രിക്ക് പിന്നാലെ വയനാട് സന്ദര്‍ശിച്ച് മടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്റെ ശുപാര്‍ശയിലും തുടര്‍ നടപടികളും എങ്ങുമെത്താത്ത അവസ്ഥയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments