കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയ്ന്റ് ഓഫ് കോള്‍’ പദവി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂര്‍ വ്യാപാരി വ്യവസായി സമിതിയും സത്യാഗ്രഹ വേദിയില്‍ എത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ ഏരിയ പ്രസിഡന്റ് മുസ്തഫ ദാവാരിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണില്‍ നിന്നും പ്രകടനമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവര്‍ത്തകര്‍ സമരവേദിയില്‍ എത്തിയത്.ദുബൈയിലെ കോണ്‍ഗ്രസ് നേതാവ് മുഹമ്മദലി പുന്നക്കല്‍, അബ്ദുള്ളകുട്ടി തടിക്കടവ്, ഷാജഹാന്‍ കെ. എസ്, അഷ്റഫ് എന്നിവര്‍ അടക്കം, കെ.എം.സി.സി ഒമാനില്‍ നിന്നും ദുബായില്‍ നിന്നും നിരവധി നേതാക്കള്‍ സമര പന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു.മൈനോരിറ്റി കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുബൈര്‍ മാക്കയുടെ നേതൃത്വത്തില്‍, മൈനോരിറ്റി കോണ്‍ഗ്രസിന്റെ കൂത്തുപറമ്പ് നിയോജക മണ്ഡലം, കരിയാട് മണ്ഡലം, തൃപ്പങ്ങോട്ടൂര്‍ മണ്ഡലം, പെരിങ്ങത്തൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രാജീവ് ജോസഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സമര പന്തലില്‍ എത്തി.കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ ഉപദേശക സമിതി അംഗം ടി. പി അബ്ബാസ് ഹാജി, കെ. എം. സി. സി നേതാവ് ടി ഹംസ, ഗള്‍ഫിലെ പ്രമുഖ റേഡിയോ ബ്രോഡ്കാസ്റ്റര്‍ കെ.പി.കെ വേങ്ങര, കെ. പി. സി. സി മെമ്പര്‍ ചാക്കോ ജെ. പാലക്കലോടി, സേവാദള്‍ സംസ്ഥാന ട്രെഷറര്‍ കെ. കെ. അബ്ദുള്ള ഹാജി ബ്ലാത്തൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, സിപിഎം കീഴല്ലൂര്‍ ലോക്കല്‍ സെക്രട്ടറി സി സജീവന്‍, ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ കണ്‍വീനര്‍ ആനന്ദ് ബാബു, ജനാധിപത്യ കേരള കോണ്‍ ഗ്രസ് ജില്ലാ സിക്രട്ടറി കെ.പി അനില്‍ കുമാര്‍എന്നിവരും സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി സമര വേദിയില്‍ എത്തി. രാജീവ് ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് സമര വേദിയില്‍ എത്തിയ മുഴുവന്‍ നേതാക്കളും ആവശ്യപ്പെട്ടു.
വാര്‍ത്ത: സജു വര്‍ഗീസ്