Friday, October 18, 2024

HomeMain Storyലെബനനില്‍ പൊട്ടിത്തെറിച്ച വാക്കിടോക്കികളില്‍ നിറച്ചത് ഉഗ്ര സ്‌ഫോടക വസ്തുവായ 'പിഇടിഎന്‍'

ലെബനനില്‍ പൊട്ടിത്തെറിച്ച വാക്കിടോക്കികളില്‍ നിറച്ചത് ഉഗ്ര സ്‌ഫോടക വസ്തുവായ ‘പിഇടിഎന്‍’

spot_img
spot_img

ബെയ്റൂട്ട് : കഴിഞ്ഞ ബുധനാഴ്ച ലബനനില്‍ പൊട്ടിത്തെറിച്ച വാക്കി
ടാക്കികളില്‍ കനത്ത സ്‌ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎന്‍’ നിറച്ചിരുന്നുവെന്ന് സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം കണ്ടുപിടിക്കുക എളുപ്പമല്ലാത്തവിധമാണ് അതു ബാറ്ററിയില്‍ ചേര്‍ത്തിരുന്നത്. ചൊവ്വാഴ്ച പൊട്ടിത്തെറിച്ച ആയിരക്കണക്കിനു പേജറുകളില്‍ അടക്കം ചെയ്തിരുന്ന മൂന്നു ഗ്രാം സ്ഫോടകവസ്തുവും സുരക്ഷാപരിശോധനയില്‍ കണ്ടുപിടിക്കാന്‍
കഴിയാത്തവിധമായിരുന്നു.

പുതിയ പേജറുകള്‍ ലഭിച്ചശേഷം ഹിസ്ബുല്ല അംഗങ്ങള്‍ പതിവു പരിശോധനകള്‍ നടത്തിയിരുന്നു. അലാം ശബ്ദം ഉയരുമോ എന്നറിയാന്‍ വിമാനത്താവളത്തില്‍ പേജറുമായി പോയിരുന്നുവെന്നും ലബനന്‍ അധികൃതര്‍ വെളിപ്പെടുത്തി. ഫാക്ടറികളില്‍നിന്ന് പുറത്തേക്കുപോയശേഷം ഇടയ്‌ക്കെവിടെയോ ആകാം പേജറുകളില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചതെന്നാണ് ഒരു നിഗമനം. ഇസ്രയേല്‍ ചാരസംഘടനയാണ് വിതരണശൃംഖല മുഴുവനും ഉണ്ടാക്കിയതെന്ന ഊഹവും ശക്തമാണ്.

പേജര്‍ വിതരണശൃംഖലയില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണു തയ്വാന്‍, ബള്‍ഗേറിയ അധികൃതരുടെ നിലപാട്. എങ്ങനെ, എവിടെവച്ച് പേജറുകളില്‍ സ്‌ഫോടകവസ്തു വച്ചുവെന്നതും എങ്ങനെയാണ് പൊട്ടിത്തെറി സാധ്യമാക്കിയതെന്നതും ഇനിയും വ്യക്തമല്ല. ഹംഗറി, ബള്‍ഗേറിയ, തയ്വാന്‍, നോര്‍വേ, റുമാനിയ എന്നീ രാജ്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നത്.

ഇസ്രയേലാണു പിന്നിലെന്നതു വിവിധ സുരക്ഷാ സ്രോതസ്സുകള്‍ ഉറപ്പിക്കുമ്പോഴും ഇസ്രയേല്‍ നേരിട്ട് ഉത്തരവാദിത്തമേറ്റിട്ടില്ല. ലബനനില്‍ പ്രധാനപ്പെട്ട ഒരു സൈനിക ീക്കം നടക്കാന്‍ പോകുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ ചൊവ്വാഴ്ച ഫോണില്‍ വിളിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് അറിയിച്ചിരുന്നു. എന്നാല്‍, വിശദാംശങ്ങള്‍ നല്‍കിയില്ലെന്നു യുഎസ് അധികൃതര്‍ വെളിപ്പെടുത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments