Friday, November 22, 2024

HomeCinemaഅഭിഷേകിനെ പിന്തള്ളി ഐശ്വര്യ സമ്പത്തില്‍ മുന്നില്‍, 862 കോടി ആസ്തി

അഭിഷേകിനെ പിന്തള്ളി ഐശ്വര്യ സമ്പത്തില്‍ മുന്നില്‍, 862 കോടി ആസ്തി

spot_img
spot_img

ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടിയാണ് ഐശ്വര്യ റായി. ബോളിവുഡിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നടിക്കുണ്ട്.

വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമ്പത്തിൽ ഏറ്റവും മുന്നിൽ ഐശ്വര്യ തന്നെയാണ്. ഭർത്താവും ബോളിവുഡിലെ പ്രമുഖ നടനുമായ അഭിഷേക് ബച്ചനെക്കാൾ സമ്പന്നയാണ് ഐശ്വര്യ റായ്. ഏകദേശം 862 കോടിയാണ് നടിയുടെ ആസ്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ . ഒരു സിനിമക്ക് 10 മുതൽ 12 കോടിവരെയാണ് വാങ്ങുന്നത്. പരസ്യത്തിനും വൻ പ്രതിഫലമാണ് നടി കൈപ്പറ്റിയിരുന്നത്. ആറ് മുതൽ ഏഴ് കോടി രൂപവരെയായിരുന്നു പ്രതിഫലം. കൂടാതെ ഇന്ത്യയിലും വിദേശത്തുമായി നിരവധി നിക്ഷേപങ്ങളും താരറാണിക്കുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 250 കോടിയാണ് അഭിഷേക് ബച്ചന്റെ ആസ്തി.

താരറാണിയായി ഐശ്വര്യ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ജൂനിയർ ബച്ചൻ ബോളിവുഡിലെത്തുന്നത്. സിനിമയിൽ നിരവധി പരാജയങ്ങൾ അഭിഷേകിന് നേരിടേണ്ടി വന്നു. ബോക്സോഫീസിൽ അഭിഷേക് ചിത്രങ്ങൾക്ക് വേണ്ടവിധം കളക്ഷൻ നേടാനായില്ലെങ്കിലും നടന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മണിര്തനം ചിത്രമായ പൊന്നിയിൻ സെൽവനിലാണ് ഐശ്വര്യ റായ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അതേസമയം ഒ.ടി.ടി യിൽ സജീവമാണ് അഭിഷേക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments