Tuesday, December 3, 2024

HomeFashionകല്യാണി അജിത് മിസ് യൂണിവേഴ്സൽ ട്രിവാൻഡ്രം

കല്യാണി അജിത് മിസ് യൂണിവേഴ്സൽ ട്രിവാൻഡ്രം

spot_img
spot_img

തിരുവനന്തപുരം; മിസ് യൂണിവേഴ്സലിന്റെ ട്രിവാൻഡ്രം എഡിഷൻ 2024 ൽ കല്യാണി അജിത് വിജയിയായി. ദിവ്യ വിൽസൻ ഫസ്റ്റ് റണ്ണറപ്പും, മീനാക്ഷി എം.ജെ സെക്കന്റ് റണ്ണറപ്പുമായി.

മിസ്റ്റർ ട്രിവാൻഡ്രം വിഭാ​ഗത്തിൽ  യാഷ് പിഎസ് വിജയിയായപ്പോൾ , അമൽരാജ്, രാഹുൽ ചന്ദ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. 

ഡോക്ടർമാർക്ക് മാത്രമായി നടത്തിയ ഡോക്ടേഴ്സ് ​ഗ്രാം ആൻഡ് ​ഗ്ലോ മത്സരത്തിൽ ഡോ. ജെസ്മിത വിജയിയായി. ഡോ. സീതാ ശ്രീനിവാസ് ഫസ്റ്റ് റണ്ണറപ്പും, ഡോ. റാം നരേന്ദ്രൻ സെക്കന്റ് റണ്ണറപ്പുമായി. 

കൃഷ് നന്ദ അരുൺ മിസ് ടീൻ മത്സരത്തിൽ വിജയിച്ചപ്പോൾ , സ്പത്തിലേന രണ്ടാം സ്ഥാനവും, ശിവാനി അജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്രിൻസ് ജൂനിയർ വിഭാ​ഗത്തിൽ മുഹമ്മദ് സേൻ വിജയിയായപ്പോൾ , സാഹിദ് അയാൻ രണ്ടാം സ്ഥാനവും, നന്ദകിഷോർ എൻ പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസ് സീനിയർ വിഭാ​ഗത്തിൽ ജഷാൻ അക്ബർ വിജയിയായി.  പ്രിൻസസ് ജൂനിയർ വിഭാ​ഗത്തിൽ ദക്ഷ വിഷ്ണു, വിജയിച്ചപ്പോൾ , ടെസ്സ ബിജു രണ്ടാം സ്ഥാനവും, ലെന പ്രമോദ് രണ്ടാം സ്ഥാനവും നേടി. ദിയ രജ്ഞിത്താണ് പ്രിൻസസ് സീനിയർ വിഭാ​ഗത്തിൽ കിരിടം നേടിയത്.  നിയ സൂസർ കോശി രണ്ടാം സ്ഥാനവും, ഐശ്വര്യ  മൂന്നാം സ്ഥാനവും നേടി. 

മിസ് യൂണിവേഴ്സ് 2020 ലെ റണ്ണറപ്പ് ആയ അഡ്ലിൻ കാസ്റ്റിലാനോ തിരുവനന്തപുരത്ത് റാമ്പ് വാക്ക് നടത്തുകയും വിജയികൾക്ക്  കിരീടം അണിയിക്കുന്നു.

മിസ് യൂണിവേഴ്സ് കേരളത്തിലെ സംഘാടകരായ ത്രീ സെക്കന്റ് ​ഗ്രൂപ്പാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മിസ് യൂണിവേഴ്സ് ട്രിവാൻഡ്രം ആയി തിരഞ്ഞെടുത്ത കല്യാണി അജിത് മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ പങ്കെടുക്കമെന്ന് ത്രീ സെക്കന്റ് ​ഗ്രൂപ്പ് എംഡിമാരായ ഡോണ ജെയിംസ് സുകുമാരി, ഡോ. രാഖി എസ്.പിയും അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments