തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് മോഹൻ ജി. സോഷ്യൽ മീഡിയയിലും സജീവമായ മോഹൻ പല വിഷയങ്ങളിലും ഉള്ള തന്റെ അഭിപ്രായങ്ങളും നിലപാടങ്ങളും തുറന്നു പറയാറുണ്ട്. അത്തരത്തിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തെക്കുറിച്ച് സംവിധായകൻ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്.
പഴനിയിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്ന് കലർത്തിയിട്ടുണ്ട് എന്നായിരുന്നു മോഹൻ നടത്തിയ പരാമർശം.തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മൃഗ കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തി എന്ന വിവാദം കത്തിനിൽക്കുന്നതിനിടയിലാണ് പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മോഹൻ എത്തിയത്. ഈ പരമാർശം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി.
തുടർന്ന് സംവിധായകനെതിരെ തമിഴ്നാട് സർക്കാർ നടപടി എടുക്കുകയായിരുന്നു. സെപ്റ്റംബർ 24ന് രാവിലെ ചെന്നൈ കാസിമേട്ടിലെ വസതിയിൽ വച്ച് മോഹനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ‘പഴയ വണ്ണാരപ്പേട്ടൈ’, ‘ദ്രൗപതി’, ‘രുദ്ര താണ്ഡവം’, ‘ബകാസുരൻ’ എന്നീ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹൻ ജി.