Sunday, December 22, 2024

HomeAmericaഗോൾഫ് കളിയും ശരിയായി ഭക്ഷണം കഴിക്കുന്നതുമാണ് ആരോഗ്യ രഹസ്യം: ട്രംപ്

ഗോൾഫ് കളിയും ശരിയായി ഭക്ഷണം കഴിക്കുന്നതുമാണ് ആരോഗ്യ രഹസ്യം: ട്രംപ്

spot_img
spot_img

വാഷിങ്ടൻ: ഗോൾഫ് കളിയും ശരിയായി ഭക്ഷണം കഴിക്കുന്നതുമാണ് ആരോഗ്യം സൂക്ഷിക്കാൻ സഹായിക്കുന്നതെന്ന് ട്രംപ്. യുഎസ് മാധ്യമപ്രവർത്തക ഷെറിൽ ആറ്റ്കിസനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ‘അതു കഴിക്കരുത്, ഇതു കഴിക്കരുത് എന്നു പറഞ്ഞ് ഏതു നേരവും എന്നെ ഉപദേശിക്കുന്നവർ ഉണ്ടായിരുന്നു. അവരൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല’ – ട്രംപ് വിശദീകരിച്ചു. ഇതേസമയം, കനത്ത മത്സരം ഉറപ്പായ നിർണായക സംസ്ഥാനങ്ങളിൽ ഇരുസ്ഥാനാ‍ർഥികളും പ്രചാരണത്തിരക്കിലാണ്.

അതേസമയം നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസിനോടു തോറ്റാൽ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്. 2016 ൽ ഹിലറി ക്ലിന്റനെ തോൽപിച്ച് പ്രസിഡന്റായി; 2020 ൽ ജോ ബൈഡനോട് തോറ്റു. 2028ലാകും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നു ട്രംപിന് 82 വയസ്സു കാണും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments