Friday, October 18, 2024

HomeNewsKeralaജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

spot_img
spot_img

തിരുവനന്തപുരം: ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി. രാജീവ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

സുപ്രീംകോടതി കൊളീജിയം ശിപാർശ അംഗീകരിച്ച് എട്ട് ഹൈകോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. ബോംബെ ഹൈകോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് നിതിൻ ജംദാർ. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പു​ർ സ്വ​ദേ​ശി​യാ​ണ്. 2012ലാണ് നിധിന്‍ ജംദാര്‍ ബോംബെ ഹൈകോടതി ജസ്റ്റിസായി ചുമതലയേറ്റത്.

കേരളത്തിന് പുറമെ ഡൽഹി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മേഘാലയ, ജമ്മു-കശ്മീർ, മദ്രാസ്, ഝാർഖണ്ഡ് ഹൈകോടതികളിലാണ് പുതുതായി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments