Saturday, October 19, 2024

HomeMain Storyപടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

spot_img
spot_img

മോസ്‌കോ: പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി വ്‌ളാഡിമിര്‍ പുടിന്‍. തുടര്‍ച്ചയായുള്ള യുക്രെയ്ന്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുട്ടിന്റെ മുന്നറിയിപ്പ്. റഷ്യയുടെ ആണവായുധ സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി മോസ്‌കോയിലെ ഉന്നത സുരക്ഷാ കൗണ്‍സിലുമായി പുടിന്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍, പ്രത്യേകിച്ച് യുകെയും യുഎസും, യുക്രെയ്‌ന് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതില്‍ റഷ്യ ആശങ്കയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതും റഷ്യ ആണവാക്രമണ ഭീഷണി ഉയര്‍ത്തിയതും.

റഷ്യയെ ആക്രമിക്കാന്‍ ‘സ്റ്റോം ഷാഡോ’ ക്രൂയിസ് മിസൈല്‍ ഉപയോഗിക്കുന്നതിന് യുകെ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വാഷിങ്ടണിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യന്‍ മണ്ണില്‍ യുക്രെയ്ന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനെ കുറിച്ച് റഷ്യന്‍ ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments