Sunday, February 23, 2025

HomeNewsKeralaകേരളത്തിൽ വീണ്ടും എംപോക്‌സ്; വിദേശത്തുനിന്ന് വന്ന എറണാകുളം സ്വദേശി ചികിത്സയിൽ

കേരളത്തിൽ വീണ്ടും എംപോക്‌സ്; വിദേശത്തുനിന്ന് വന്ന എറണാകുളം സ്വദേശി ചികിത്സയിൽ

spot_img
spot_img

കൊച്ചി: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള 29 വയസ്സുകാരനെ വൈകാതെ തന്നെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ യുഎഇയിൽ നിന്ന് കൊച്ചിയിലെത്തിയ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തേ യുഎഇയില്‍നിന്നു വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. പിന്നാലെ എംപോക്സ് സ്ഥിരീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments