കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 49 പേർ മരിച്ചു. തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കാഠ്മണ്ഡു മേഖലയിൽ മാത്രം 37 പേർക്ക് ജീവൻ നഷ്ടമായി.
34 പേർക്ക് പരിക്കേറ്റതായും നേപ്പാൾ പൊലീസ് ഡെപ്യൂട്ടി വക്താവ് ബിശ്വോ അധികാരി അറിയിച്ചു. 40ഓളം പേരെ കാണാതായിട്ടുണ്ട്. വിവിധ ഭാഗങ്ങളിലുള്ള പ്രധാന ഹൈവേകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രധാന പ്രസരണ ലൈൻ തടസ്സപ്പെട്ടതിനാൽ വെള്ളിയാഴ്ച വൈകീട്ട് വരെ കാഠ്മണ്ഡുവിൽ വൈദ്യുതി മുടങ്ങി
226ലേറെ വീടുകൾ പ്രളയത്തിൽ മുങ്ങി. 1000ത്തിലേറെ പേരെ രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 3000ത്തോളം പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.