ജറുസലം: ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ശില്പിയായിരുന്നു ഹിസ്ബുള്ള തലവന്‍ ഹസന് നസ്രുളളയെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഹിസ്ബുല്ല തലവന്‍ ഹസന് നസ്റള്ളയുടെ വധിക്കപ്പെട്ടതോടെ മധ്യപൂര്‍വദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാന്‍ സാധ്യതയുള്ള ചരിത്ര മുഹൂര്‍ത്തമാണ്. ഇനിയുള്ള നാളുകള്‍ വെല്ലുവിളി നിറഞ്ഞ ദിവസങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇസ്രയേലിന്റെ യുദ്ധലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും വടക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വരും വര്‍ഷങ്ങളില്‍
മേഖലയിലെ ശക്തിസന്തുലനം മാറ്റുന്നതിനും ഹസന് നസ്രള്ളയുടെ വധിച്ചത് അനിവാര്യമായ ചുവടുവയ്പ്പായിരുന്നു. ഹിസ്ബുല്ലയുടെ മറ്റ് ഉന്നത കമാന്‍ഡര്‍മാരെ മാത്രം വധിച്ചാല്‍ മതിയാവില്ല, ഹസന് നസ്റുള്ളയും വധിക്കപ്പെടേണ്ടത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.