Friday, October 18, 2024

HomeNewsKeralaആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരി ദീര്‍ഘവീക്ഷണമുള്ള ഇടയ ശ്രേഷ്ഠന്‍: ആന്ധ്രാ ഗവര്‍ണര്‍

ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരി ദീര്‍ഘവീക്ഷണമുള്ള ഇടയ ശ്രേഷ്ഠന്‍: ആന്ധ്രാ ഗവര്‍ണര്‍

spot_img
spot_img

കോട്ടയം : ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരി ദീര്‍ഘവീക്ഷണവും സാമൂഹികപ്രതിബദ്ധതയുമുള്ള ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ജസ്റ്റീസ് എസ്. അബ്ദുള്‍ നസീര്‍.
. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്ത മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ത്ഥമുള്ള ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ പൊതുജന സേവനത്തിലെ മികവിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് പ്രമുഖ ഡോക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവിയുമായ ഡോ. മാത്യു പാറയ്ക്കലിന് സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

പ്രശസ്തിപത്രവും 50000 രൂപയും ഉുള്‍പ്പെടുന്നതാണ് പുരസ്‌കാരം. . പാവങ്ങളോട് കരുണയും, സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി സഭയെ നയിച്ച മേലധ്യക്ഷനായിരുന്നു.
ഡോ:മാത്യു പാറക്കലിന് ഈ അവാര്‍ഡ് നല്‍കിയതില്‍ താന്‍ അതിയായ സന്തോഷവാനാണെന്നും, സാമ്പത്തിക നേട്ടങ്ങളെ നോക്കി പോയിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോള്‍ ഒരു മെഡിക്കല്‍ കോളേജിന് ഉടമയായിരിക്കുമെന്നും സാമൂഹിക പ്രതിബദ്ധയും മനുഷ്യന്റെ ആരോഗ്യത്തിനോടും നിരാലാംബരായ രോഗികളോടുള്ള അദേഹത്തിന്റെ ശ്രദ്ധയും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമും വിശിഷ്ടാതിഥികളായിരുന്നു.
തന്റെ മുന്നില്‍ എത്തുന്ന ഓരോ രോഗിയെയും തികച്ചും അനുകമ്പയോടെ കാണുന്ന ഒരു വ്യക്തിയാണ് ഡോ മാത്യു എന്നും ഒരു ഡോക്ടറുടെ യഥാര്‍ത്ഥ കടമ അദ്ദേഹത്തിനു അക്ഷരാര്‍ഥത്തില്‍ നിറവേറ്റാന്‍ സാധിച്ചു എന്നും ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത്രയും ഉചിതനായ ഒരു വ്യക്തിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്തില്‍ ഫൗണ്ടഷന്‍ അംഗങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് രേഖപ്പെടുത്തി.

ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുന്‍ അംബാസിഡറും ആയ ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസിനെ 80 ആം ജന്മദിനം ആഘോഷിക്കുന്ന വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളെ മുന്‍നിര്‍ത്തി ചടങ്ങില്‍ ആദരിച്ചു. ടി.പി ശ്രീനിവാസനെ പോലെ ഒരു വ്യക്തി അര്‍ച്ച് ബിഷപ്പ് കുരിയക്കോസ് കുന്നശ്ശേരി ഫൗണ്ടഷന്റെ ട്രസ്റ്റിയായി പ്രവര്‍ത്തിക്കുന്നതില്‍ ഓരോ അംഗത്തിനും അതിയായ അഭിമാനം ഉണ്ടെന്ന് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ മുന്‍ എം.പി തോമസ് ചാഴികാടന്‍ അഭിപ്രായപെട്ടു. ഫൗണ്ടേഷന്‍ ഭാരവാഹിത്വത്തിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും കഴിഞ്ഞു എന്ന് ടി.പി ശ്രീനവസന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments