Friday, October 18, 2024

HomeAmericaവിമാനത്തില്‍ വിതരണം ചെയ്ത ഓംലറ്റില്‍ പാറ്റ; അന്വേഷണത്തിന് ഉത്തരവിട്ട് വിമാനക്കമ്പനി

വിമാനത്തില്‍ വിതരണം ചെയ്ത ഓംലറ്റില്‍ പാറ്റ; അന്വേഷണത്തിന് ഉത്തരവിട്ട് വിമാനക്കമ്പനി

spot_img
spot_img

ന്യൂയോര്‍ക്ക്: വിമാനത്തില്‍ വിളമ്പിയ ഓംലറ്റില്‍ പാറ്റയെ കണ്ടെത്തിയതായി പരാതി. ന്യൂഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ നല്കിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടതായ പരാതി.

യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ലൈന്‍സ് വക്താവ് പറഞ്ഞു.

പാറ്റയെ കിട്ടിയ കാര്യം ഒരു യാത്രക്കാരന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതായി അറിയാമെന്നാണ് എയര്‍ ഇന്ത്യ വക്താവ് പ്രതികരിച്ചത്. എയര്‍ ഇന്ത്യ, ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു എന്നിവരെയാണ് പോസ്റ്റില്‍ ടാഗ് ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments