ബെയ്റൂട്ട്: കഴിഞ്ഞ ജൂലൈ മുതല്‍ ഈ മാസം വരെയുളള കാലയളവിനുള്ളില്‍ ഹിസ്ബുള്ളയുടെ പ്രധാന നേതാക്കകളെയെല്ലാം ഇസ്രയേല്‍ സേന കൊലപ്പെടുത്തി.റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജിഹാദ് കൗണ്‍സിലിലെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു.
ആക്രമണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ വിഭാഗമാണ്. നയപരമായ തീരുമാനമെടുക്കുന്ന ശുറ കൗണ്‍സിലിലെ നേതാക്കളാണ്ഹിസ്ബുല്ല മേധാവി ഹസന് നസ്റല്ലയെ (64) തെക്കന്‍ ലബനനിലെ ബെയ്റൂട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും തുടര്‍ച്ചയായി അവലോകനം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഇസ്രയേല്‍ പിന്തുടരുന്ന രീതി. കൊലപ്പെടുത്തിയ പ്രധാന ഹിസ്ബുല്ല നേതാക്കളുടെ വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുസതേണ് ഫ്രന്റ് കമാന്‍ഡര്‍ അലി കര്‍ക്കി കഴിഞ്ഞ 27 നാണ് കൊല്ലപ്പെട്ടത്. മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വിലിന് സെപ്റ്റംബര്‍ 20 ന് കൊലപ്പെടുത്തി.
ജൂലൈ 30 നുണ്ടായ ഏറ്റുമുട്ടലില്‍ കമാന്‍ഡര്‍ ഫൗദ് ഷുകൂര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 24 ന് റോക്കറ്റ് വിഭാഗം തലവന്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസി ,കമാന്‍ഡര്‍ വസീം അല്‍ തവീല്‍, സായുധസേനയുടെ പരിശീലകന് അബു ഹസന് സമീര്‍, ഏരിയല്‍ കമാന്‍ഡര്‍ മുഹമ്മദ് ഹുസൈന് എന്നിവരേയും ഇസ്രയേല്‍ സേന വകവരുത്തി.ആക്രമണ പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന ജിഹാദ് കൗണ്‍സിലിലെ നേതാക്കളെയാണ് ഇതോടെയ ഹിസ്ബുള്ളയ്ക്ക് നഷ്ടമായത്. ഇനി അവശേഷിക്കുന്നത് നയപരമായ തീരുമാനമെടുക്കുന്ന ശൂറ കൗണ്‍സിലിലെ നേതാക്കളാണ് അവശേഷിക്കുന്നത്.