Thursday, November 21, 2024

HomeNewsKeralaകരിപ്പൂരിലെ സ്വർണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞതെന്ന് പിണറായി; 'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമർശിച്ചിട്ടില്ല'

കരിപ്പൂരിലെ സ്വർണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞതെന്ന് പിണറായി; ‘ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമർശിച്ചിട്ടില്ല’

spot_img
spot_img

കോഴിക്കോട്: മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തി ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യമാണ് വന്നതെന്നും . ഇക്കാര്യത്തിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ടെന്നും പിണറായി കോഴിക്കോട്ട് പ്രതികരിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജില്‍ എകെജി ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്.
വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിൽ നിന്നാണ്. അത് വസ്തുതയാണ്. കൂടുതൽ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്.

അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയൻ ചോദിച്ചു. എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്‍റെ കണക്കാണ് പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments