തായ്പെ: തായ്വാനിൽ ‘ക്രാത്തൺ’ ചുഴലിക്കാറ്റിനെ തുടർന്ന് ദ്വീപിലെ ജനജീവിതം സ്തംഭിച്ചു. വിമാനത്താവളം രണ്ടാം ദിനവും അടച്ചുപൂട്ടി. എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി. കൂടാതെ നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു.
വ്യാഴാഴ്ച തായ്വാനിലെ കാഹ്സിയുങ്ങിലേക്ക് ‘ക്രാത്തൺ’ അടുക്കുമ്പോൾ പേമാരിയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിലാണ് കാറ്റ് വീശുക.
കനത്ത മഴ മൂലം ശൂന്യമാണ് തെരുവുകൾ. പർവതനിരകളും ജനസാന്ദ്രത കുറഞ്ഞതുമായ കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരം മുറിക്കുന്നതിനിടെ വീണും പാറയിൽ വാഹനം ഇടിച്ചുമാണ് മരണങ്ങൾ.
1977ലെ കൊടുങ്കാറ്റിൽ തെൽമയിൽ 37 പേർ മരിക്കുകയും നഗരത്തിൽ വൻ നാശം വിതക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഹ്സിയുങ് ഭരണകൂടം മുന്നൊരുക്കങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തിവരുന്നുണ്ട്.