Monday, December 23, 2024

HomeNewsKeralaബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം: പരാതി നല്‍കി

ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം: പരാതി നല്‍കി

spot_img
spot_img

ആലപ്പുഴ: ബംഗളൂരുവിൽ മലയാളി നഴ്​സിങ്​ വിദ്യാർഥിയെ കെട്ടിയിട്ട്​ അതിക്രൂരമായി മർദിച്ചതായി പരാതി. സുശ്രുതി നഴ്​സിങ്​ കോളജ്​ ഒന്നാംവർഷ വിദ്യാർഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ എസ്​. ആദിലിനെയാണ്​​ (19) നഴ്​സിങ്​ അഡ്​മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം​ ക്രൂരമായി മർദിച്ചത്​

രക്ഷപ്പെട്ട്​ നാട്ടി​ലെത്തിയ ആദിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സതേടി. കാലിനാണ്​ ഗുരുതര പരിക്ക്​. സംഭവത്തിൽ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകി.

ഈ മാസം മൂന്നിനാണ്​ കേസിനാസ്പദമായ സംഭവം. ഏജന്‍റുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച്​ മർദിക്കുകയായിരുന്നു. പിന്നീട്​ നിലത്തുകിടത്തി ചവിട്ടി, നഗ്​നചിത്രം പകർത്തുകയും ചെയ്തു.

മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ആളാണെന്നും ഇത്​ വിതരണം ചെയ്യുന്ന ഏജന്‍റാണെന്നും മുദ്രപ്പത്രത്തിൽ എഴുതിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. അവശനായ ആദിലിനെ മർദിച്ചവർതന്നെ ഹോസ്റ്റലിൽ എത്തിക്കുകയായിരുന്നു.

ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റ്​ വന്നപ്പോൾ പഠിക്കുന്നിടത്തുനിന്ന്​ കിലോമീറ്ററുകൾ അകലെയുള്ള പൂർണപ്രഗ്​ന കോളജി​ലാണ്​ രജിസ്​ട്രേഷൻ എന്നത്​ ആദിൽ ചോദ്യം ചെയ്തിരുന്നു. ഈ വിവരം കോളജ്​ മാനേജ്​മെന്‍റിനെയും വീട്ടുകാരെയും അറിയിക്കുകയും ചെയ്തു. ഇതിനിടെ, അഫിലിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്നുപറഞ്ഞ്​​ ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയാണ്​ മർദിച്ചതെന്ന്​ ആദിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments