ഫ്‌ളോറിഡ: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റുകളുടെ പട്ടികയിലേക്ക് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്. കാറ്റഗറി അഞ്ചിലേക്ക് മാറിയ മില്‍റ്റണ്‍ ചുഴലിക്കാറ്റ ബുധനാഴ്ച്ച വൈകുന്നേരം കരതൊടും. അതീവ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഫ്‌ലോറിഡയിലെ ഗള്‍ഫ് തീരത്ത് കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ടാംപാ ബേ ഏരിയയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഫ്‌ലോറിഡയില്‍ ബുധനാഴ്ച വൈകുന്നേരം കരയില്‍ പതിക്കുമെന്ന് പ്രവചിക്കപ്പെട്ട കൊടുങ്കാറ്റ് ഇപ്പോള്‍ കാറ്റഗറി അഞ്ച് കൊടുങ്കാറ്റാണ്. മണിക്കൂറില്‍ 180 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
കൊടുങ്കാറ്റ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഒര്‍ലാന്‍ഡോ അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച്ച സര്‍വീസുകള്‍ നിര്‍ത്തിവെയക്ക്ക്കും. ടാമ്പാ അന്താരാഷ്ട്ര വിമാനത്താവളത്തിലും സര്‍വീസുകള്‍ ബുധനാഴ്ച്ച രാവിലെ നിര്‍ത്തും.
മില്‍ട്ടണ്‍ ഭീതിയെ തുടര്‍ന്ന് ഒന്‍പത് 10 തീയതികളില്‍ വെസ്റ്റ് പാം ബീച്ചിനും ഒര്‍ലാന്‍ഡോയ്ക്കും ഇടയിലുള്ള സര്‍വീസ് നിര്‍ത്തിവയ്‌ക്കെുമെന്നു ബ്രൈറ്റ് ലൈന്‍ റെയില്‍വേ അറിയിച്ചു. ബ്രാഡന്റണ്‍ വിമാനത്താവളം ചൊവ്വാഴ്ച്ച നാലിന് അടയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി
ഒരാഴ്ച്ചയ്ക്ക് മുമ്പ് വീശിയടിച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് അടുത്ത അതിശക്തമായ ചുഴലിഭീതിയില്‍ ജനങ്ങള്‍.
ഈ സാഹചര്യത്തില്‍ ഫ്‌ളോറിഡയിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരികയാണ്. കാറ്റഗറി മൂന്നില്‍ നിന്നും മൂന്നു ദിവസത്തിനുളളിലാണ് തീവ്ര സ്വഭാവമുള്ള കാറ്റഗറി അഞ്ചിലേക്ക് കാറ്റ് മാറിയത്.
2005 ലെ റീത്ത ചുഴലിക്കാറ്റിനു ശേഷമുണ്ടായ അതി ശക്തമായ ചുഴലിക്കാറ്റാണ് മില്‍ട്ടണ്‍. 100 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റായി മില്‍ട്ടണ്‍ മാറുമെന്നു പിനെല്ലസ് കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ കാത്തി പെര്‍കിന്‍സ് പറഞ്ഞു.
2017ലെ ഇര്‍മ ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇപ്പോള്‍ ഗള്‍ഫ് തീരത്ത് നടക്കുന്നത്. ഹൈവേകള്‍ അടഞ്ഞുതുടങ്ങി,
മില്‍ട്ടണ്‍ എവിടെയാണ് കരകയറുന്നത് എന്നത് അനിശ്ചിതത്വത്തിലാണെന്ന് പ്രവചകര്‍ മുന്നറിയിപ്പ് നല്‍കി.
സെപ്തംബര്‍ അവസാനത്തോടെ ആഞ്ഞടിച്ച ഹെലിന്‍ ചുഴലിക്കാറ്റില്‍ നിന്നും .ഞങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ലെന്ന് ടാമ്പ മേയര്‍ ജെയ്ന്‍ കാസ്റ്റര്‍ പറഞ്ഞു. ഹെലന്‍ വിതച്ച നാശനഷടത്തിന്റെ അവശിഷ്ടങ്ങള്‍ പലതും ഇപ്പോഴും നീക്കം ചെയ്യാനുണ്ട്. ഇവ യുദ്ധകാല അടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്നതിനിടെയാണ് മറ്റൊരു കൊടുങ്കാറ്റ് ഭീതിയില്‍ ഫ്‌ളോറിഡ.