Wednesday, October 16, 2024

HomeMain Storyയുദ്ധമേഖലകളില്‍  ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: ഫ്രാന്‍സിസ് പാപ്പാ

യുദ്ധമേഖലകളില്‍  ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം: ഫ്രാന്‍സിസ് പാപ്പാ

spot_img
spot_img

വത്തിക്കാന്‍ സിറ്റി: യുദ്ധ മേഖലകളില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നു ആഗോള കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ.

ഇസ്രായേല്‍ ജനതയ്ക്കു നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ഒരു വര്‍ഷം  തികയുമ്പോള്‍, ഒരിക്കല്‍ കൂടി, വെടിനിര്‍ത്തലിനുള്ള ആഹ്വാനം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പ്രസംഗിച്ചു.  ഞായറാഴ്ച്ച, വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പാ നേതൃത്വം നല്‍കിയ മധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ്  വെടിനിര്‍ത്തല്‍ കരാറുകള്‍ രാജ്യങ്ങള്‍ തമ്മില്‍ ഉടന്‍ കൈക്കൊള്ളണമെന്ന അഭ്യര്‍ത്ഥന പാപ്പാ നടത്തിയത്.  ആക്രമണം നടത്തിയ അന്നുമുതല്‍, കഴിഞ്ഞ ഒരു വര്‍ഷമായി, നിരപരാധികളായ പലസ്തീന്‍കാര്‍ അനുഭവിക്കുന്ന വേദനകളും, ദുരിതങ്ങളും പാപ്പാ ചൂണ്ടിക്കാണിക്കുകയും അവരോടുള്ള തന്റെ അടുപ്പവും, പ്രാര്‍ത്ഥനകളും പുതുക്കുകയും ചെയ്തു.

ഗാസയില്‍ ഇപ്പോഴും നിരവധി ആളുകള്‍ ബന്ദികളായി ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുതെന്നും പാപ്പാ പറഞ്ഞു. അവരുടെ മോചനം ദ്രുതഗതിയില്‍ സാധ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.ലെബനന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരേണ്ടത് ഏറെ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. ഗ്രാമങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട്, കുടിയേറുവാന്‍ നിര്‍ബന്ധിതരായ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

പ്രതികാരത്തിന്റെ ദുഷ്ടത അവസാനിപ്പിക്കണമെന്നും, കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയതുപോലെയുള്ള അക്രമങ്ങള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും പാപ്പാ അന്താരാഷ്ട്ര സമൂഹങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇപ്രകാരമുള്ള ആക്രമണങ്ങള്‍, യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും കൂടുതല്‍ ജനതയെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പും പാപ്പാ നല്‍കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments