ഇരിട്ടി: കിടങ്ങന്‍ വീട്ടില്‍ സക്കറിയ ചാക്കോ (86) അന്തരിച്ചു. റിട്ടയേഡ് സതേണ്‍ റെയില്‍വേസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറാണ്. പരേതയായ സൂസി സ്കറിയയാണ് ഭാര്യ. നീന സക്കറിയ (കണ്ണൂര്‍), സീന സാജു (കുവൈറ്റ്) എന്നിവര്‍ മക്കള്‍..
രണ്ടാഴ്ച മുമ്പ് അന്തരിച്ച, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ചാള്‍സ് തോമസ് മരുമകനാണ്. ഡാളസില്‍ താമസിക്കുന്ന പ്രദീപ് തോമസിന്റെ സഹോദരന് കൂടിയാണ് ഡോ. ചാള്‍സ് തോമസ്. ഇദ്ദേഹത്തിന്റെ ഇരിട്ടിയിലെ വീട്ടില്‍ വച്ചായിരുന്നു സക്കറിയ ചാക്കോയുടെ അന്ത്യം. കുവൈറ്റില്‍ സയന്റിസ്റ്റായ സാജു പോളാണ് മറ്റൊരു മരുമകന്. കെവിന് ചാള്‍സ്, നെലീന ചാള്‍സ്, സൗരഭ് സാജു പോള്‍ എന്നിവര്‍ കൊച്ചു മക്കള്‍.
ഒക്ടോബര്‍ 12-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ തൃശൂര്‍ കോട്ടപ്പറം പള്ളിയില്‍ ലെയിനിലുള്ള ശ്വേത റസിഡന്‍സിയില്‍ വ്യൂവിങ് ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കുന്നംകുളം അര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെമിത്തേരിയില്‍ സംസ്കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.