Friday, November 22, 2024

HomeAmericaനൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്: മിൽട്ടൺ ഇന്ന് കരതൊടും

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്: മിൽട്ടൺ ഇന്ന് കരതൊടും

spot_img
spot_img

വാ​ഷി​ങ്ട​ൺ: നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ചു​ഴ​ലി​ക്കാ​റ്റാ​യേ​ക്കാ​വു​ന്ന ‘മി​ൽ​ട്ട​ൺ’ അ​മേ​രി​ക്ക​യി​ലെ ​ഫ്ലോ​റി​ഡ​യി​ൽ ക​ര​തൊ​ടാ​ന​ടു​ത്ത്. കാ​റ്റ​ഗ​റി അ​ഞ്ചി​ൽ​പെ​ടു​ത്തി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ടാ​മ്പ, സെ​ന്റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, സ​ര​സോ​ട തീ​ര​ങ്ങ​ളി​ൽ 15 അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല ഉ​യ​ർ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ ക​ര​തൊ​ടും.

257 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ലെ​ത്തു​ന്ന ‘മി​ൽ​ട്ട​ൺ’ പ​ശ്ചി​മ-​മ​ധ്യ ​ഫ്ലോ​റി​ഡ​യി​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ​നാ​ശം വി​ത​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. 11 കൗ​ണ്ടി​ക​ളി​ൽ​നി​ന്നാ​യി 59 ല​ക്ഷം പേ​രോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി അ​ടു​ത്തി​ടെ വ​ൻ നാ​ശം വി​ത​ച്ച ഹെ​ലീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ഉ​ണ​രും​മു​മ്പാ​ണ് യു.​എ​സി​നെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും ചു​ഴ​ലി​ക്കാ​റ്റെ​ത്തു​ന്ന​ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments