Wednesday, October 16, 2024

HomeNewsKeralaഓച്ചിറ ഉത്സവത്തിനായി തയാറാക്കിയ 72 അടി ഉയരമുള്ള 'കാലഭൈരവൻ' കെട്ടുകാള നിലംപതിച്ചു

ഓച്ചിറ ഉത്സവത്തിനായി തയാറാക്കിയ 72 അടി ഉയരമുള്ള ‘കാലഭൈരവൻ’ കെട്ടുകാള നിലംപതിച്ചു

spot_img
spot_img

കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു. 72 അടി ഉയരത്തിൽ നിർമ്മിച്ച ‘കാലഭൈരവൻ’ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടുകാള ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഓണാട്ടുകരയിലെ അൻപത്തി രണ്ട് കരകളിൽ നിന്നാണ് ഭക്തർ ക്ഷേത്രത്തിന് സമീപത്തെ പടനിലത്തേക്ക് കെട്ടുകാളകളെ ഘോഷയാത്രയായി എത്തിക്കുന്നത്. കാലഭൈരവനായിരുന്നു ഇത്തവണത്തെ ഏറ്റവും ഉയരം കൂടിയ കെട്ടുകാള.

ഒരു മാസം നീണ്ട പരിശ്രമത്തിനിടെ ഒരുക്കിയ കാലഭൈരവൻ എന്ന കെട്ടുകാളയാണ് ഇപ്പോള്‍ നിലംപതിച്ചത്. 72 അടി ഉയരത്തില്‍ നിര്‍മിച്ച കെട്ടുകാളയുടെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് കെട്ടുകാളയെ നിർമിച്ചത്. കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്. 28-ാം ഓണ മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവമാണ് ഓച്ചിറ ക്ഷേത്രത്തില്‍ നടക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments