വാഷിംഗ്ടൺ : മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനു അധിക സുരക്ഷ ഒരുക്കണമെന്ന് റിപ്പബ്ലിക് കാമ്പയിൻ. മുൻ പ്രസിഡൻ്റിൻ്റെ ജീവനെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ നിലവിലുള്ള പ്രസിഡൻ്റിന് ലഭിക്കുന്നതിന് തുല്യമായ അധിക സുരക്ഷാ നടപടികൾ അഭ്യർത്ഥിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കവചിത കാറുകൾ, വിമാന യാത്രയിൽ കൂടുതൽ സംരക്ഷണം, താത്കാലിക വ്യോമാതിർത്തി നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൈനിക സേ വനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ട്രംപ് കാമ്പെയ്ൻ കോ-മാനേജർ സൂസി വൈൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സീയൻ്റ്സിനെ സമീപിച്ചിരുന്നു.
കഴിഞ്ഞ മാസങ്ങളിൽ ട്രംപിനു നേരെ രണ്ട് കൊലപാതക ശ്രമങ്ങൾ ഉണ്ടായതാണ് സുരക്ഷ കൂട്ടണമെന്ന ആവശ്യത്തിന് കാരണം ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ട്ലറിൽ നടന്ന റാലിയിലും കഴിഞ്ഞ മാസം വെസ്റ്റ് പാം ബീച്ചിലെ ട്രംപിൻ്റെ ഗോൾഫ് കോഴ്സിലുമാണ് ട്രംപിനു നേർക്ക് വധശ്രമം നടന്നത്