Thursday, December 19, 2024

HomeNewsKeralaസംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് : തീരമേഖലയിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് : തീരമേഖലയിൽ റെഡ് അലേർട്ട്

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . കൂടാതെ ശക്തമായ കടലാക്രമണ സാധ്യതയും പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളാ തീരത്ത് ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച്ച രാത്രി വരെയാണ് മുന്നറിയിപ്പ്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments