Wednesday, October 16, 2024

HomeAmericaഅമേരിക്കയിൽ മലയാളിക്ക് വെടിയേറ്റു: സഹപ്രവർത്തകൻ അറസ്റ്റിൽ

അമേരിക്കയിൽ മലയാളിക്ക് വെടിയേറ്റു: സഹപ്രവർത്തകൻ അറസ്റ്റിൽ

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയിൽ മലയാളിക്ക് വെടിയേറ്റു. അമേരിക്കയിലെ മിനസോട്ടയിലെ പോസ്റ്റൽ വകുപ്പിൽ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന മലയാളിയായ റോയ് വര്‍ഗീസിനാണ് വെടിയേറ്റത്. 50വയസുകാരനായ റോയ് വര്‍ഗീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോയ് വര്‍ഗീസിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റൽ വകുപ്പിലെ തന്നെ മറ്റൊരു ജീവനക്കാരനാണ് റോയ് വര്‍ഗീസിനുനേരെ വെടിയുതിര്‍ത്തത്. സംഭവത്തിൽ 28കാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോലി സ്ഥലത്ത് വെച്ചാണ് റോയ് വര്‍ഗീസിന് വെടിയേറ്റത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments