Wednesday, October 16, 2024

HomeAmericaവരവായി ഫൊറോന ഫെസ്റ്റ് മാമാങ്കം

വരവായി ഫൊറോന ഫെസ്റ്റ് മാമാങ്കം

spot_img
spot_img

സാൻ ഹൊസെ, കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ഹൊസെയിലെ സെന്‍റ്‌ മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലേക്ക് ഫൊറോന ഫെസ്റ്റ് വരവായി . ഈ വരുന്ന ശനിയാഴ്ച ഒക്ടോബര്‍ 19 ന് ആണ് ഈ മഹോത്സവം നടപ്പെടുന്നത്. സെന്‍റ്‌ മേരീസ് ക്നാനായ ഫൊറോന ചർച്ച്, സാൻ ഹൊസെ സെന്‍റ്‌ പോപ്പ്‌ പയസ് X ക്നാനായ കാത്തലിക് ചർച്ച്, ലോസ് ഏയ്ഞ്ചൽസ്, സെന്‍റ്‌ ജോൺ പോൾ 11 ക്നാനായ കാത്തലിക് മിഷൻ സാക്രമെന്‍റോ, സെന്‍റ്‌ സ്റ്റീഫൻസ് ക്നാനായ കാത്തലിക് മിഷൻ ലാസ്‌ വേഗാസ് എന്നീ ഇടവകകൾ ആണ് ഈ ഫൊറോന ഫെസ്റ്റിന്‍റെ ഭഗവത്താകുന്നത്.

ഒക്ടോബര്‍ 19 ശനിയാഴ്ച കാലത്തു 9 മണിക്ക് തുടങ്ങി വൈകിട്ട് 5 വരെ നീളുന്നതാണ് പലതരം മത്സരങ്ങൾ ഉള്ള ഈ കലോത്സവം. 9 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി തുടങ്ങുകയും ശേഷം സാൻ ഹൊസെ, ലോസ് ഏയ്ഞ്ചൽസ്, സാക്രമെന്‍റോ എന്നീ ഇടവകാംഗങ്കൾ നയിക്കുന്ന ഫ്‌ളാഷ്‌ മോബോട് കൂടി ആണ് ഈ ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.

പാട്ട്, പ്രസംഗം, ചിത്രരചന, പ്രച്ഛന്ന വേഷം, ബൈബിൾ ക്വിസ്, മാർഗംകളി, പുരാതന പാട്ട്, ബൈബിൾ നാടകം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. വ്യക്തിഗതവും, ഗ്രൂപ്പുമായും മത്സരങ്ങൾ ഉണ്ട്. കിൻഡർ ഗാർഡൻ കുട്ടികൾക്കായി ചിത്രരചനയും, പിന്നെ ഫാൻസി ഡ്രസ്സ് മത്സരങ്ങളും ആണ് നടത്തപ്പെടുന്നത്. ഒന്നാം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെ ഉള്ള കുട്ടികൾക്കും, 19 വയസ്സ് മുതൽ മുകളിലേക്കുള്ളവർക്കായി പാട്ട് , പ്രസംഗം എന്നീ വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പ് ഡാൻസും ആണ് മത്സര ഇനങ്ങൾ . 36 വയസ് മുതൽ മുകളിൽ ഉള്ളവർക്കായി ഗ്രൂപ്പ് ഐറ്റം ആയ ബൈബിൾ ക്വിസ് നടത്തപ്പെടുന്നു. മറ്റു ഗ്രൂപ്പ് ഐറ്റം മത്സരങ്ങളായ പുരാതന പാട്ടു മത്സരം , മാർഗംകളി, ബൈബിൾ സ്‌കിറ്റ്‌ എന്നിവയ്ക്കു പ്രായ പരിധി ഇല്ല.

വികാരി അച്ചൻമാരായ ഫാ. ജെമി പുതുശ്ശേരിൽ, സാൻ ഹൊസെ, ഫാ. ബിനോയ് നാരാമംഗലത്ത് , ലോസ് ഏയ്ഞ്ചൽസ് , ഫാ.റെജിമോൻ തണ്ടാശ്ശേരി സാക്രമെന്‍റോ എന്നിവരാണ് ഈ ഫൊറോന ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. ഈ മഹോത്സവത്തിന്‍റെ ജനറൽ കൺവീനർ അയി സാൻ ഹൊസെയിലെ സെന്‍റ്‌ മേരീസ് ഫൊറോന ചർച് ട്രസ്റ്റി ആയ ശ്രീ ജോസ് മാമ്പിള്ളിയെ തിരഞ്ഞെടുത്തു. അമേരിക്കയിലെ ക്നാനായ റീജിയൺ വികാർ ജനറൽ ആയ ഫാ.തോമസ് മുളവനാൽ ആണ് ഈ ഫെസ്റ്റിന്‍റെ മുഖ്യ അതിഥി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments