Wednesday, October 16, 2024

HomeCrimeകണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ  ആത്മഹത്യ ; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ  ആത്മഹത്യ ; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

spot_img
spot_img

കണ്ണൂര്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.  കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് ടൗണ്‍ പോലീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തത്.

നവീന്‍ ബാബുവിന്‍രെ മൃതദേഹം ജന്‍മനാടായ പത്തനംതിട്ടയിലെത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച്ച  സംസ്‌കാരം നടത്തുക. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി.

വിരമിക്കാന്‍ ഇനി ബാക്കി ഏഴ് മാസം മാത്രമാണുള്ളത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിച്ച് ജന്‍മനാട്ടില്‍ ജോലി ചെയ്യാമെന്ന് കരുതിയുള്ള വരവാണ് കണ്ണീര്‍ ഓര്‍മ്മയായത്. നവീന്‍ ബാബുവിന്റെ  ചേതനയറ്റ ശരീരവുമായി കണ്ണൂരില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട ആംബുലന്‍സ് പത്തനംതിട്ടയിലെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സഹപ്രവര്‍ത്തകരും. തൊട്ടുപിന്നാലെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ളവര്‍ ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
പ്രതിപക്ഷ നേതാവും കെപസിസി പ്രസിഡന്റും അടക്കം നേതാക്കളുടെ ഒരു വലിയൊരു നിര തന്നെ വീട്ടിലെത്തി. കണ്ണൂര്‍ ജില്ലാ പഞ്യാത്ത് പ്രസിഡന്റ് പി,.പി ദിവ്യയ്‌ക്കെതിരേ കേസ് എടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments